മലേഷ്യയില്‍ പൊതുമാപ്പ്; അവസരം പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്സ്

Sebastain October 22, 2019

മലേഷ്യയിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് നാട്ടില്‍ തിരികെ പോകുവാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ അവസരം ഒരുക്കി. ബാക്ക് ഫോര്‍ ഗുഡ് പ്രോഗ്രാം എന്ന് പേരിട്ടിരിക്കുന്ന പൊതുമാപ്പ് പദ്ധതി 2019 ഡിസംബര്‍ 31 വരെയാണ്. ഇതനുസരിച്ച് മലേഷ്യയിലെ നിയമാനുസ്യത പാസ്സോ, പെര്‍മിറ്റോ ഇല്ലാത്തവര്‍ക്കാണ് നാട്ടില്‍ പോകുവാന്‍ അവസരം ഉള്ളത്. മലേഷ്യയിലെ എമിഗ്രേഷന്‍ വകുപ്പാണ് ഈ പദ്ധതി ഇടനിലക്കാരില്ലാതെ ഏകോപിപ്പിച്ചിരിക്കുന്നത്. പൊതു മാപ്പിന്റെ ആനുകൂല്യം ലഭിക്കുവന്‍ വിദേശീയര്‍, യാത്രാ രേഖകള്‍, പാസ്സ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ്, ഏഴുദിവസത്തിനകം നാട്ടില്‍ പോകുവാനുള്ള വിമാന ടിക്കറ്റ്, എമിഗ്രേഷന്‍ ഓഫീസില്‍ ഒടുക്കേണ്ട പിഴതുകയായ 700 മലേഷ്യല്‍ റിങ്കിറ്റ് എന്നിവ വേണം. സാധുവായ യാത്രാ രേഖകള്‍ ഇല്ലാത്ത ഇന്ത്യന്‍ പൗര•ാര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ ഹൈക്കമീഷന്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ബി.എല്‍ എസ്സ് ഇന്ത്യന്‍നാഷണല്‍ ലിമിറ്റഡ്, ലെവല്‍-4, വിസ്മ ടാന്‍കോം, 326-328, ജെലാന്‍ തുവാന്‍കു അബ്ദുള്‍ റഹ്മാന്‍, 50100 കോലാലംപൂര്‍. ഫോണ്‍. 03 26022474, 03 26022476.-നെ സമീപിക്കാവുന്നതാണ്. പൊതുമാപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.imi.gov.my/images/fail_ pengumuman/2019/7_jul/faq-eng.pdf എന്ന വെബ്സൈറ്റ് ലിങ്കില്‍ ബന്ധപ്പെടണം. പ്രസ്തുത സാഹചര്യത്തില്‍ മലേഷ്യയില്‍ അനധികൃതമായി കുടിയേറിയ മലയാളികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Read more about:
EDITORS PICK