ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരുന്നുണ്ടോ? നിസാരമാക്കരുത്

Sruthi October 23, 2019

ചര്‍മ്മത്തില്‍ പല പാടുകളും വരാറുണ്ട്. ചെറുപ്പക്കാരില്‍ പലരും മുഖക്കുരു ആയും ഈ പ്രായത്തില്‍ വരുന്ന പാടുകളായും നിസാരമാക്കും. എന്നാല്‍, കറുത്ത പാടുകളെ അത്ര നിസാരമാക്കി കളയേണ്ട. പ്രമേഹ രോഗികളുടെ ചര്‍മ്മത്തിലും കഴുത്തിന് പിന്‍ഭാഗത്തും കറുത്ത നിറം വരാറുണ്ട്.

തടി കൂടുതലുള്ള പ്രമേഹ രോഗികളിലാണ് ഇത് കൂടുതലായി കാണാറുള്ളത്. വളരെ കാലമായി പ്രമേഹം ഉള്ളവരില്‍ കാല്‍ മുട്ടുകളിലും കാല്‍പാദങ്ങളിലും നിറവ്യത്യാസം വരാറുണ്ട്.ശരീരത്തില്‍ കൂടുതലായി ചുവന്ന മറുകുകള്‍ വരുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. ഇതും ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ് എന്നതിന്റെ സൂചനായാണ്. ശരീരത്തില്‍ ഇന്‍സുലില്‍ ഉത്പാദനം കുറയുന്നതുമൂലമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാകുന്നത്.

Read more about:
EDITORS PICK