അരൂരില്‍ ലീഡ് പിടിച്ചെടുത്ത് ഷാനി മോള്‍ ഉസ്മാന്‍, വട്ടിയൂര്‍ക്കാവില്‍ ലീഡ് എല്‍.ഡി.എഫിന്, മഞ്ചേശ്വരത്ത് എം. സി. കമറുദ്ദീൻ

Pavithra Janardhanan October 24, 2019

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന വിധിയെഴുത്തിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോൾ മുന്‍തൂക്കം യുഡിഎഫിന്. നാലിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നിലെത്തിയപ്പോള്‍ വട്ടിയൂര്‍കാവില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കോയ്മ കിട്ടിയത്.

വട്ടിയൂര്‍ക്കാവിലെ വോട്ടുകള്‍ പട്ടം സെന്റ്മേരീസ് എച്ച്‌.എസ്.എസിലും, കോന്നിയിലെ വോട്ടുകള്‍ എലിയറയ്‌ക്കല്‍ അമൃത വി.എച്ച്‌.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേര്‍ത്തല എന്‍.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗര്‍ ഗവ. ഹൈസ്കൂള്‍ ആണ് വോട്ടെണ്ണല്‍ കേന്ദ്രം. വിവി പാറ്റ് മെഷീനുകള്‍ എണ്ണുന്നത് സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആദ്യഘട്ട ഫല സൂചനകൾ ഇങ്ങനെ

അരൂരില്‍ ലീഡ് പിടിച്ചെടുത്ത് ഷാനി മോള്‍ ഉസ്മാന്‍. 244 വോട്ടിന്റെ ലീഡ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കലിനായിരുന്നു ലീഡ്. പിന്നീട് വോട്ടെണ്ണല്‍ വോട്ടിംഗ് യന്ത്രത്തിലേക്ക് കടന്നതോടെയാണ് ഷാനിമോള്‍ മുന്നിലെത്തിയത്.

വട്ടിയൂര്‍ക്കാവില്‍ ലീഡ് ഉയര്‍ത്തി വി.കെ. പ്രശാന്ത്. മൂന്നാം റൗണ്ട് വോട്ടെണ്ണുമ്പോൾ 1300 വോട്ടിന് മുന്നില്‍.എറണാകുളത്ത് യു.ഡി.എഫ് ലീഡ് പിടിച്ചെടുത്തു. ടി.ജെ. വിനോദ് 2000 വോട്ടുകള്‍ക്ക് മുന്നില്‍ .മഞ്ചേശ്വരത്ത് വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി യുഡിഎഫ് സ്ഥാനാർഥി എം. സി. കമറുദ്ദീൻ മുന്നേറുന്നു.

Tags:
Read more about:
EDITORS PICK