നിറം മങ്ങിയ വിജയം, എറണാകുളത്ത് യു.ഡി എഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് വിജയിച്ചു; യുഡിഎഫ് ആഘോഷം തുടങ്ങി

Pavithra Janardhanan October 24, 2019

ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍തഥി ടിജെ വിനോദ് വിജയിച്ചു. ഇതോടെ കൗണ്ടിങ് സ്റ്റേഷന് മുന്നില്‍ യുഡിഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ തുടങ്ങി. 3517 എന്ന കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ടി ജെ വിനോദ് ജയിച്ചത്.

വിജയിച്ചെങ്കിലും നിറം മങ്ങിയ വിജയമാണ് യു ഡി എഫിന്റേത്. പ്രതീക്ഷിച്ച ലീഡ് യുഡിഎഫിന് ഉണ്ടായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണ്ണക്കുകള്‍ വെച്ച്‌ നോക്കുമ്പോൾ വോട്ട് നിലയില്‍ യുഡിഎഫിന് വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ആറാം റൗണ്ടിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന് 26401 വോട്ടുകള്‍ ലഭിച്ചു. 22571 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 8312 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

Read more about:
EDITORS PICK