യു ഡി എഫ് കോട്ട പൊളിച്ചടുക്കി ചെങ്കൊടി നാട്ടി കെ.യു ജനീഷ് കുമാര്‍

Pavithra Janardhanan October 24, 2019

23 വര്‍ഷം യുഡിഎഫ് കോട്ട തകര്‍ത്താണ് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ കോന്നിയില്‍ വിജയിച്ചത്. ശബരിമല സ്ത്രീവിഷയം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സജീവമായി ഇടപ്പെട്ടിട്ടും കോന്നിയില്‍ വിജയം നേടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. കോന്നിയില്‍ വന്‍ തിരിച്ചടിയാണ് സുരേന്ദ്രന് ഉണ്ടായത്.

54099 വോട്ട് നേടിയാണ് ഡിവൈഎഫ്‌ഐ നേതാവ് ജെനീഷ് കുമാര്‍ അടൂര്‍ പ്രകാശിന് പകരം വന്ന പി മോഹന്‍രാജിനെ മലര്‍ത്തിയടച്ചത്. 9953വോട്ടിന്റെ ഭൂരിപക്ഷം.

പി മോഹന്‍രാജ് 44146വോട്ട് നേടിയപ്പോള്‍ കെ സുരേന്ദ്രന് കിട്ടിയത് 39786വോട്ടാണ്. 19991ല്‍ എ പദ്മകുമാര്‍ സിപിഎമ്മിന് വേണ്ടി നേടിയത് 41615വോട്ടാണ്. ഇതിനെക്കാള്‍ 12440 വോട്ടാണ് ഇത്തവണ ജനീഷ് കുമാര്‍ കൂടുതല്‍ നേടിയിരിക്കുന്നത്.2016ല്‍ 72,800വോട്ട് നേടിയാണ് അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ നിന്ന് നിമയസഭയിലേക്ക് പോയത്. സിപിഎം സ്ഥാനാര്‍ത്ഥി ആര്‍ സനല്‍കുമാറിന് ലഭിച്ചത് 56,052വോട്ട്. ബിജെപിയുടെ ഡി അശോക് കുമാറിന് ലഭിച്ചത് 16,713 വോട്ട്. ‘പാലാ പോന്നില്ലേ പിന്നല്ലേ കോന്നി’ എന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം.

Read more about:
EDITORS PICK