മേയര്‍ ബ്രോ ഇനി എം.എല്‍.എ ബ്രോ, പ്രശാന്തിന് 14251 വോട്ടിൽ ഭൂരിപക്ഷം

Pavithra Janardhanan October 24, 2019

യുഡിഎഫ് കേന്ദ്രങ്ങളെ വിറപ്പിച്ച്‌ വട്ടിയൂര്‍ക്കാവില്‍ മേയര്‍ ബ്രോ വികെ പ്രശാന്തിന് അട്ടിമറി വിജയം. തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡ് നിലനിര്‍ത്തിയ വികെ പ്രശാന്തിന്റെ ഭൂരിപക്ഷം എല്‍ഡിഎഫ് പ്രതീക്ഷകളേയും മറികടന്നു. സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്കേറ്റ വന്‍ തിരിച്ചടിയായി മാറി വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് വിജയം.

തുടക്കം മുതൽ തന്നെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു വി കെ പ്രശാന്ത്. ഇത് സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് വികെ പ്രശാന്ത് പ്രതികരിച്ചു.

ആകെ 169 ബൂത്തുകളിലെ 140 ബൂത്തുകളിൽ നിന്നുള്ള വോട്ടെണ്ണിയപ്പോൾ 46067 വോട്ടാണ് വികെ പ്രശാന്തിന് ലഭിച്ചത്. യുഡിഎഫ് സ്ഥാനാ‍ർത്ഥി ഡോ കെ മോഹൻകുമാറിന് 33720 വോട്ട് ലഭിച്ചു. ബിജെപി സ്ഥാന‍ാർത്ഥി അഡ്വ എസ് സുരേഷിന് ആകെ 24490 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇക്കുറി പ്രശാന്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

Read more about:
EDITORS PICK