എല്‍.‌ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ഷാനിമോൾ ഉസ്മാൻ

Pavithra Janardhanan October 24, 2019

അരൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. അവസാനറൗണ്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ 2029 വോട്ടിന്റെ നേരിയ ലീഡ് നേടിയാണ് ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചത്. കെ.ആര്‍.ഗൗരിയമ്മയില്‍ നിന്നും ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോളിലൂടെ കോണ്‍ഗ്രസ്‌ പിടിച്ചെടുത്തിരിക്കുകയാണ്.

വിജയത്തില്‍ ദൈവത്തോടും അരൂരിലെ ജനങ്ങളോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷാനിമോള്‍ പ്രതികരിച്ചു.

Read more about:
EDITORS PICK