വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് വി.കെ പ്രശാന്ത്,ലീഡ് 7000 കടന്നു

Pavithra Janardhanan October 24, 2019

വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥി വി കെ പ്രശാന്ത്. വികെ പ്രശാന്തിന്റെ ലീഡ് 7000 കടന്നു. തുടക്കം മുതല്‍ വിജയ പ്രതീക്ഷയുണ്ടെന്ന വികെ പ്രശാന്തിനെ വാക്കുകള്‍ ശരിവെയ്ക്കുന്നതാണ് ശേഷമുള്ള ഫലസൂചനകളും. ഇത് സര്‍ക്കാരിന്റെയും തിരുവനന്തപുരം നഗരസഭയുടെയും പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് വികെ പ്രശാന്ത് പ്രതികരിച്ചു.

എല്‍.ഡി.എഫിന്റെ വി.കെ പ്രശാന്ത് നേടിയ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ഞെട്ടി യു.ഡി.എഫ് കേന്ദ്രങ്ങള്‍. എന്നാല്‍ തന്റെ പരാജയം അപ്രതീക്ഷിതമല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍ കുമാര്‍ പ്രതികരിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് പരാജയം സമ്മതിച്ച്‌ മോഹന്‍ കുമാര്‍ രംഗത്തെത്തിയത്.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍.ഡി.എഫ് നേരത്തെ ഒരുങ്ങിയെന്നും പ്രളയകാലത്തെ പ്രവര്‍ത്തനം അടക്കം പ്രശാന്തിന് അനുകൂലമായി വന്നുവെന്നും മോഹന്‍ കുമാര്‍ പ്രതികരിച്ചു.

Read more about:
EDITORS PICK