ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അത്ഭുതം; മഞ്ജരി

Pavithra Janardhanan October 29, 2019

മലയാളികളുടെ പ്രിയപ്പെട്ട ഗായിക മഞ്ജരി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുന്നു.ചടയമംഗലം ജഡായു പാർക്ക് സന്ദർശന സമയത്ത് താരം എടുത്ത ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.ഇതാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ യഥാര്‍ത്ഥ അത്ഭുതമെന്ന് ആണ് ചിത്രങ്ങൾ പങ്കുവെച്ചു മഞ്ജരി കുറിച്ചത്.

വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കൊല്ലം ജില്ലയിലെ ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജഡായുപ്പാറ അത്രത്തോളം മനോഹരമായ സ്ഥലമാണെന്നും എല്ലാവരും കണ്ടിരിക്കേണ്ട സ്ഥലമാണെന്നും മഞ്ജരി പറ‌ഞ്ഞു.

ജഡായുപ്പാറ യഥാര്‍ത്ഥ അത്ഭുതമാണെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളുമായി മാത്രമെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് മടങ്ങാനാകൂ എന്നും മഞ്ജരി കുറിച്ചു.

Tags: ,
Read more about:
RELATED POSTS
EDITORS PICK