അമ്മയുടെ പട്ടുസാരിയുടുത്ത് ശ്രദ്ധ കപൂര്‍, പര്‍പ്പിള്‍ ഗേള്‍

സ്വന്തം ലേഖകന്‍ October 31, 2019

ഫെസ്റ്റിവല്‍ സീസണ്‍ തുടങ്ങിയതുമുതല്‍ ചലച്ചിത്ര താരങ്ങള്‍ ട്രഡീഷനല്‍ ലുക്കിലാണ് എത്തുന്നത്. ദീപാവലി സീസണില്‍ നിരവധി താരങ്ങള്‍ പുതിയ സ്റ്റൈല്‍ ഡിസൈനുകള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പര്‍പ്പിള്‍ ഗേളായി എത്തിയിരിക്കുന്നത് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍ ആണ്. ബ്രൈറ്റ് പര്‍പ്പിള്‍ പട്ടുസാരിയാണ് ശ്രദ്ധ അണിഞ്ഞത്. ഈ സാരിക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്. ശ്രദ്ധയുടെ അമ്മയുടെ സാരിയാണിത്.

അമ്മയുടെ സാരിയുടുത്ത് ട്രഡീഷണല്‍ ലുക്കില്‍ എത്തിയ ശ്രദ്ധ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റി. പച്ചനിറത്തിലുള്ള ബ്ലൗസും മുടി കെട്ടിവെച്ച് മുല്ലപ്പൂവും ചൂടിയാണ് താരം എത്തിയത്. ഗോള്‍ഡന്‍ ചോക്കറും ജുംകയും വളകളും ധരിച്ചിരുന്നു. ഒരു വിവാഹവേഷം എന്നു വേണമെങ്കില്‍ പറയാം.

Read more about:
EDITORS PICK