ജീവനക്കാരിയെ പ്രണയിച്ചു, മക്‌ഡൊണാള്‍ഡ്‌സിന്റെ സിഇഒയെ പുറത്താക്കി

Sruthi November 4, 2019

കമ്പനി പോളിസി ലംഘിച്ചതിനെതുടര്‍ന്ന് മാക്‌ഡൊണാള്‍ഡ്‌സ് സിആഒയെ പുറത്താക്കി. കമ്പനിയിലെ ജീവനക്കാരിയെ പ്രണയിച്ചതാണ് നടപടിക്ക് കാരണമായത്. സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെയാണ് പുറത്താക്കിയത്.

സ്റ്റീവിനെ പുറത്താക്കിയ വിവരം മാക്‌ഡൊണാള്‍ഡ്‌സ് തന്നെയാണ് പുറത്തുവിട്ടത്. കമ്പനിയുടെ മാനേജര്‍മാര്‍ തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രണയിക്കുന്നതിന് വിലക്കുണ്ട്. ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന് സ്റ്റീവ് സമ്മതിച്ചതിന് പിന്നാലെയാണ് നടപടി വന്നത്. കമ്പനിയ്ക്ക് മൂല്യം നല്‍കുന്നുണ്ടെന്നും തന്നെ പുറത്താക്കാനുള്ള കമ്പനിയുടെ തീരുമാനം അംഗീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ചേര്‍ന്ന് വിഷയം വിലയിരുത്തിയായിരുന്നു തീരുമാനം. കമ്പനിയുടെ ബോര്‍ഡില്‍ നിന്നും അദ്ദേഹത്തെ നീക്കി. 2015 മുതല്‍ മാക്‌ഡൊണാള്‍ഡ്‌സിന്റെ സിഇഒ ആണ് സ്റ്റീവ്. എന്നാല്‍ അദ്ദേഹം പ്രണയിക്കുന്ന ജീവനക്കാരിയുടെ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

Tags: ,
Read more about:
RELATED POSTS
EDITORS PICK