ആനകള്‍ക്കും ആധാര്‍

Pavithra Janardhanan November 8, 2019

ആളുകള്‍ക്കൊപ്പം ആനകള്‍ക്കും ആധാര്‍ കാര്‍ഡ് നിലവില്‍ വന്നു.കേരളത്തിലാണ് ഈ പദ്ധതി നിലവിൽ വന്നത്. കേരളത്തില്‍ 512 നാട്ടാനകള്‍ക്ക് ആധാര്‍ കാര്‍ഡുകളുണ്ട്. സംസ്ഥാന വനം വകുപ്പുമായി ചേര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി വികസിപ്പിച്ചെടുത്ത പദ്ധതി കേരളത്തിലെ ആനകള്‍ക്ക് വളരെ ഉപകാരപ്രദമാവുകയാണ്.

ആനകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തട്ടിപ്പ് തടയുന്നതിനും ആധാര്‍ കാര്‍ഡില്‍ കണക്‌ട് ചെയ്ത ചിപ്പിലൂടെ ആനകളിലെ ജനിതക തകരാറുകള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ ഉദ്യോഗസ്ഥന്‍ പി മനോജ് വ്യക്തമാക്കി.

Tags: ,
Read more about:
RELATED POSTS
EDITORS PICK