‘മൂത്തോനെ’കുറിച്ച്‌ നിവിന്‍ പോളി

Pavithra Janardhanan November 8, 2019

വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ നിവിന്‍ പോളി എത്തുന്ന ഗീതുമോഹന്‍ദാസ് ചിത്രമാണ് മൂത്തോൻ. ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കണമെന്ന് കരുതി ചെയ്ത ഒരു ചിത്രമല്ല മൂത്തോന്‍ എന്നും ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ ഗീതുവിന്റെ അടുത്ത സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കും എന്നുമാണ് നിവിൻ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.ഒരു അഭിമുഖത്തിലാണ്‌ താരം ഇങ്ങനെ പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ

‘ബോക്സ്‌ഓഫീസില്‍ ഹിറ്റാകണം എന്നു കരുതി ചെയ്ത സിനിമയല്ല മൂത്തോന്‍. അങ്ങനെയൊരു പടമല്ല ഇത്. അത്തരമൊരു കാര്യത്തെക്കുറിച്ച്‌ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ആരും ചിന്തിക്കുന്നതേയില്ല. ജനങ്ങള്‍ സിനിമ കാണുക. ഇങ്ങനെയൊരു ഫിലിം മേക്കര്‍ മലയാളസിനിമാ ഇന്‍ഡസ്ട്രിയിലുണ്ട് എന്നു നമുക്ക് മനസിലാക്കിത്തരുന്ന ഒരു ചിത്രം കൂടിയാണിത്. നമ്മുടെ ഇന്‍ഡസ്ട്രിക്ക് വേറൊരു പ്ലാറ്റ്ഫോം നല്‍കുന്ന ചിത്രമാകും മൂത്തോന്‍. അങ്ങനെയുള്ള സിനിമകള്‍ വന്നിട്ടുണ്ട്. ഇനിയും വരും. ആ ഒരു രീതിയിലാണ് ഞങ്ങള്‍ ഈ സിനിമയെ കാണുന്നത്. ഗീതുവിന്റെ ആദ്യ സിനിമ ആരും കണ്ടിട്ടില്ല. പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ അടുത്ത സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കും’.ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി മുംബൈയില്‍ എത്തുന്നതാണ് മൂത്തോന്‍ എന്ന ചിത്രത്തിന്റെ പ്രമേയം.

Read more about:
EDITORS PICK