ബിജെപി തന്നെ കാവി പുതയ്പ്പിക്കാന്‍ നോക്കുന്നു, കുടുങ്ങില്ലെന്ന് രജനീകാന്തിന്റെ മുന്നറിയിപ്പ്

Sruthi November 8, 2019

ബിജെപിക്കെതിരെ ആഞ്ഞടിച്ച് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ബിജെപി പലതവണയായി തന്നെ കാവി പുതയ്പ്പിക്കാന്‍ നോക്കുന്നുവെന്ന് രജനീകാന്ത് പറയുന്നു. താന്‍ അതില്‍ ഒരിക്കലും കുടുങ്ങില്ലെന്നും രജനീകാന്ത് മുന്നറിയിപ്പ് നല്‍കുന്നു. നരേന്ദ്രമോദി പാര്‍ട്ടിയുമായി താന്‍ സഹകരിക്കുമെന്നുള്ള വാര്‍ത്ത വരെവന്നു.

പ്രശസ്ത തമിഴ് കവി തിരുവള്ളുവറിനെ കാവി പുതപ്പിച്ച് തമിഴ് ബിജെപി വിവാദമുണ്ടാക്കി. എന്നാല്‍, അതുപോലെ 68കാരനായ തന്നെ കുടുക്കാമെന്ന് ബിജെപി കരുതേണ്ടെന്നും രജനീകാന്ത് പറയുന്നു. ബിജെപി പാര്‍ട്ടിയില്‍ കയറാന്‍ തനിക്ക് ഓഫറൊന്നും ലഭിച്ചിട്ടില്ല ഇതുവരെ. എന്നാല്‍, കാവി പുതപ്പിക്കാനുള്ള പരാമര്‍ശങ്ങള്‍ നടക്കുന്നു.

ബിജെപി രാജ്യത്തെ ഗൗരവകരമായ വിഷയങ്ങളിലാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതെന്നും രജനീകാന്ത് നിര്‍ദ്ദേശിക്കുന്നു. കാവി നിറത്തിലുള്ള സ്റ്റോള്‍ തിരുവള്ളുവര്‍ അണിഞ്ഞിരുന്നു. ബിജെപിയുടെ അജണ്ടയായിരുന്നു അത്. അത് മുന്‍നിര്‍ത്തി പല പരാമര്‍ശങ്ങളും നേതാക്കള്‍ നടത്തി. ഇത്തരം നിസാര കാര്യങ്ങളിലാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അതിലാണ് ഊന്നല്‍ നല്‍കേണ്ടതെന്നും താരം പറയുന്നു.

50ാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്ലില്‍ ഗോള്‍ഡണ്‍ ജൂബിലി അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു രജനീകാന്തിന്റെ പരാമര്‍ശം. മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കുകയായിരുന്നു. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും ബിജെപിയില്‍ ചേരുന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.

Tags: ,
Read more about:
EDITORS PICK