മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു

Sebastain November 8, 2019

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചു. കാവൽ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചത്. അതോടൊപ്പം ശിവസേനക്കെതിരെ കടുത്ത വിമർശനമാണ് ഫഡ്നാവിസ് ഉന്നയിച്ചത്.


ശിവസേന ജനാധിപത്യത്തെ അട്ടിമറിച്ചെന്നും, മുഖ്യമന്ത്രിസ്ഥാനം വീതം വെക്കാമെന്ന് വാഗ്ദാനം നൽകിയിട്ടില്ലെന്നും ഫഡ്നാവിസ് തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ശിവസേന എൻസിപിയും കോണ്‍ഗ്രസും മാത്രമായാണ് ചർച്ചകൾ നടത്തിയത്. പല തവണ ശിവസേന അധ്യക്ഷൻ ഉദ്ദാവ് താക്കറെയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ലെന്ന് ഫഡ്നാസിസ് വിമർശിച്ചു
ഇതിന് പിന്നാലെ ഫഡ്നാവിസിന് മറുപടിയുമായി ഉദ്ദവ് താക്കരെയും രംഗത്തെത്തി. ഫഡ്നാവിസ് പറയുന്നത് കള്ളമെന്നും, മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഉദ്ദാവ് താക്കറെ വ്യക്തമാക്കി. ആരാണ് കള്ളം പറയുന്നതെന്ന് ആർഎസ്എസ് തീരുമാനിക്കണമെന്നും. താക്കറെ ആവശ്യപ്പെട്ടു.


അതേ സമയം ആർഎസ്എസിന്‍റെ നേതൃത്വത്തിൽ ശിവസേനയെയും ബിജെപിയെയും അനുനയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്. ഇതിനിടയിൽ ശിവസേന നേതാവ് സഞ്ജയ് റാവത്ത് വീണ്ടും എൻസിപി അധ്യക്ഷൻ ശരത് പവാറുമായി ചർച്ച നടത്തി.

Read more about:
EDITORS PICK