നാലുകിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യം, ഗംഭീര ഓഫറുകള്‍

Sruthi November 8, 2019

സവാളയ്ക്ക് വില കുതിച്ചുയരുമ്പോള്‍ ഓഫറുകള്‍ നല്‍കി സന്തോഷിപ്പിച്ച് കച്ചവടക്കാരന്‍. ഗോപാല വാദ്ധ്യാര്‍ വെജിറ്റബിള്‍സ് കടയിലാണ് ഓഫറുകളുടെ മേളയുള്ളത്. പച്ചക്കറി കടയില്‍ എന്താണിത്ര ഓഫര്‍ എന്നു ചിന്തിക്കാം. കൊല്ലത്തെ ഈ പച്ചക്കറി കട എല്ലാവര്‍ക്കും കൗതുകമാണ്.

നാല് കിലോ സവാള വാങ്ങിയാല്‍ ഒരു ഷര്‍ട്ട് സൗജന്യമായി ലഭിക്കും. നാലു കിലോയ്ക്ക് മുന്നൂറ് രൂപയാണ് വില. ആളുകളെ ആകര്‍ഷിക്കാനാണ് ഇങ്ങനെയൊരു ഓഫര്‍. 300 രൂപയുടെ സാധനത്തിന് ഷര്‍ട്ട് സൗജന്യമായി നല്‍കിയാല്‍ സവാള കരയിക്കില്ലേ എന്ന് ചോദിച്ചാല്‍ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു വിഹിതം ഓഫറുകള്‍ക്കായി മാറ്റി വയ്ക്കുന്നു. കടയിലെത്തുന്നവര്‍ സന്തോഷത്തോടെ മടങ്ങുമ്പോള്‍ മനസ്സിന് സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

പച്ചക്കറി വാങ്ങുന്നവര്‍ക്ക് ഇടയ്ക്കിടെ പച്ചക്കറി തന്നെ ഓഫറായി നല്‍കും. ഇതിനു മുന്‍പ് ലോട്ടറിയും ഓഫറായി നല്‍കിയിരുന്നു. 10 പേര്‍ക്ക് ലോട്ടറിയടിക്കുകയും ചെയ്തു. ബാംഗ്ലൂരില്‍ നിന്ന് സുഹൃത്ത് വഴി എത്തിച്ച 50 ഷര്‍ട്ടുകളില്‍ 45 എണ്ണവും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു.

Read more about:
RELATED POSTS
EDITORS PICK