യുഎഇയില്‍ അടുത്തദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത, കടല്‍ പ്രക്ഷുബ്ധമാകും

Sruthi November 8, 2019

യുഎഇയില്‍ അടുത്ത നാലുദിവസം കനത്ത മഴയ്ക്ക് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ എമിറേറ്റുകളിലും തീരദേശ മേഖലകളിലും ശക്തമായ ഇടിമിന്നലോട് കൂടി മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഒമാനിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും ആകാശം മേഘാവൃതമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎഇയുടെ കിഴക്കന്‍ മേഖലകളിലും ഒമാനിലും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടലില്‍ തിരമാല ഏഴ് അടിവരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഒറ്റയ്‌ക്കോ വിജനമായ തീരങ്ങളില്‍ പോകുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

Read more about:
EDITORS PICK