പത്തനംതിട്ടയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

Pavithra Janardhanan November 8, 2019

പത്തനംതിട്ടയിൽ ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മലയാലപ്പുഴ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയുടെ മൃതദേഹം സ്വീകരണ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലളിതയുടെ മൃതദേഹം കിടപ്പുമുറിയില്‍ കഴുത്തറുത്ത നിലയിലുമായിരുന്നു.

കിണറ്റിലെ വെള്ളം എടുക്കാനെത്തിയ അയല്‍വാസികള്‍ കയര്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.സംഭവസ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കോടാലി ഉപയോഗിച്ച്‌ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കുടുംബകലഹം ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.

Tags:
Read more about:
EDITORS PICK