കൂടത്തായി കൊലപാതകം: മാത്യുവിന് രണ്ട് തവണ സയനൈഡ് നല്‍കിയെന്ന് ജോളി

Sruthi November 8, 2019

കൂടത്തായി കൊലപാതക പരമ്പരയില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതി ജോളിയില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയാണ് അന്വേഷണസംഘം. മാത്യുവിനെ കൊലപ്പെടുത്താന്‍ ജോളി രണ്ട് തവണ സയനൈഡ് നല്‍കിയെന്നാണ് പറയുന്നത്. മാത്യു കേസില്‍ കഴിഞ്ഞ ദിവസമാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

മാത്യുവിന് ആദ്യം ഭക്ഷണത്തില്‍ കലര്‍ത്തി സയനൈഡ് നല്‍കി. ഭക്ഷണം കഴിച്ച് ഛര്‍ദ്ദിച്ച് അവശനായ മാത്യുവിന് വീണ്ടും വെള്ളത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്നും ജോളി പറഞ്ഞു. മാത്യുവിന്റെ ഭാര്യ കട്ടപ്പനയില്‍ കല്യാണത്തിന് പോയ ദിവസമാണ് കൊലയ്ക്ക് തെരഞ്ഞെടുത്തതെന്നും ജോളി മൊഴി നല്‍കി.

നവംബര്‍ 11 വരെ ജോളി പോലീസ് കസ്റ്റഡിയില്‍ തുടരും. ഇന്ന് ജോളിയെ പൊന്നാമറ്റത്തെ വീട്ടിലും മാത്യുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലും എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ജോളിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Read more about:
RELATED POSTS
EDITORS PICK