തെന്നിന്ത്യയുടെ ഈ താരസുന്ദരിയെ അറിയുമോ? ചിത്രം പങ്കുവെച്ചത് നടി തന്നെ

Sebastain November 8, 2019

പ്രിയപ്പെട്ട താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ ആരാധകര്‍ ഏക്കാലവും ഏറ്റെടുക്കാറുണ്ട്. കുട്ടിക്കാലത്തെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കുന്നതും പതിവാണ്. ഇപ്പോ‍ഴിതാ തെന്നിന്ത്യന്‍ താരം ഖുശ്ബുവാണ് തന്‍റെ പ‍ഴയകാല ചിത്രം പങ്കുവച്ചത്. ബാലനടിയായി വെളളിത്തിരയിലെത്തിയ ഖുശ്ബു പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമയെ കീ‍ഴടക്കുകയായിരുന്നു.


സംവിധായകനും നടനുമായ സുന്ദര്‍ സിയുടെ ഭാര്യ കൂടിയാണ് ഖുശ്ബു. അവന്ദിക, അനന്ദിത എന്നിവര്‍ മക്കളാണ്. ഇപ്പോള്‍ രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിക്കുന്ന താരം സോഷ്യല്‍മീഡിയയിലും സജീവമാണ്.

Tags:
Read more about:
RELATED POSTS
EDITORS PICK