വിസിറ്റിങ് കാർഡുള്ള വീട്ടുജോലിക്കാരി; ഉടമയുമായുളള ഹൃദയബന്ധത്തിന്‍റെ കഥ!!

Sebastain November 8, 2019

വിസിറ്റിങ് കാർഡ് ഉള്ള ഒരു വീട്ടുജോലിക്കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വിസിറ്റിങ് കാർഡ് തരംഗമായതോടെ ജോലിക്കാരിയെ തേടിയിറങ്ങി സൈബർ ലോകം. ഇതോടെ വീട്ടുജോലിക്കാരിയും വീട്ടുടമയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ കഥയാണ് പുറത്തുവന്നത്. സ്വന്തം വീട്ടിൽ ജോലിക്കെത്തുന്ന ഗീതയ്ക്ക് ഉടമ സമ്മാനിച്ചതാണ്.


പല വീടുകളിലായി ജോലി ചെയ്തുവരികയായിരുന്നു ഗീത. ഒരിക്കല്‍ അവര്‍ വീട്ടുജോലിക്ക് പോയിരുന്ന ഒരു വീട്ടിലെ ഉടമസ്ഥ ധനശ്രീ ഷിന്‍ഡെ ജോലി ക‍ഴിഞ്ഞു തിരികെയെത്തിയപ്പോള്‍ സങ്കടപ്പെട്ടിരിക്കുന്ന ഗീതയെയാണ് കണ്ടത്. കാരണം തിരക്കിയപ്പോള്‍ തന്‍റെ ജോലി പോയെന്നും മാസം 4000 രൂപ കുറവ് വരുമെന്നും അവര്‍ സങ്കടത്തോടെ പറഞ്ഞു.


ഗിതയുടെ സങ്കടം കേട്ട ധനശ്രീയുടെ ബുദ്ധിയില്‍ തെളിഞ്ഞതാണ് വിസിറ്റിംഗ് കാര്‍ഡ് എന്ന ആശയം. അതിമനോഹരമായ ഒരു വിസിറ്റിംഗ് കാര്‍ഡ് ഗീതയ്ക്കായി ഒരുക്കി. വിസിറ്റിംഗ് കാര്‍ഡിന്‍റെ 100 പ്രിന്‍റെടുത്ത് വാച്ച്മാന്‍റെ സഹായത്തോടെ വിതരണം ചെയ്യുകയും ചെയ്തു. ഇതോടെ ജോലി നഷ്ടപ്പെട്ടെന്ന ഗീതയുടെ പരാതി തീര്‍ന്നു. ഇപ്പോള്‍ തന്‍റെ ഫോണിന് വിശ്രമമില്ലെന്നാണ് ഗീത പറയുന്നത്.

Read more about:
RELATED POSTS
EDITORS PICK