എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വലയസൂര്യഗ്രഹണം

Pavithra Janardhanan November 8, 2019

വീണ്ടുമൊരു വലയസൂര്യഗ്രഹണം.എട്ടു വര്‍ഷത്തിനുശേഷം സൂര്യന്‍ ഭംഗിയേറിയ സ്വര്‍ണവലയംപോലെ പ്രത്യക്ഷമാകുന്ന ഈ പ്രതിഭാസം ഡിസംബര്‍ 26-നാണ്.രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. 9.30 ആണ് ഗ്രഹണം ഏറിയ സമയം.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ ജില്ലകളിലാണ് സംസ്ഥാനത്ത് വലയം കൂടുതല്‍ ദൃശ്യമാവുക. അതേസമയം കണ്ണുകൊണ്ട് നേരിട്ട് വലയം നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്‌സ് വ്യൂവേഴ്‌സ് കണ്ണട ഉപയോഗിക്കാം. ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാം.

ഇതിനു മുൻപ് 2011-ലാണ് പൂര്‍ണവലയഗ്രഹണമുണ്ടായത്. ഇത്തവണ കല്‍പ്പറ്റയിലാണ് വലയസൂര്യനെ നന്നായി കാണാന്‍ സാധിക്കുക. എന്നാല്‍ അവിടെ കോടമഞ്ഞുള്ള സമയമായതിനാല്‍ ദൃശ്യം എത്രമാത്രം വ്യക്തമാവും എന്ന് പറയാനാവില്ല.

Tags:
Read more about:
RELATED POSTS
EDITORS PICK