അഡാര്‍ലൗവിന് പിന്നാലെ ധമാക്കയിലെ ഗാനത്തിനും ലൈക്കിനേക്കാൾ കൂടുതൽ ഡിസ്‌ലൈക്കുകൾ, ശക്തമായ ട്രോള്‍ മഴയും, വായടപ്പിച്ച്‌ ഒമര്‍ ലുലുവിന്റെ മറുപടിയും

Pavithra Janardhanan November 8, 2019

ഒമര്‍ലുലുവിന്റെ പുതിയ ചിത്രം ധമാക്കയിലെ പാട്ടു റിലീസ് ചെയ്‌തതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ് . യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഗാനത്തിനെതിരെ ഡിസ് ലൈക്കും നിറഞ്ഞിട്ടുണ്ട്.പൊട്ടി പൊട്ടി എന്ന് തുടങ്ങുന്ന ഈ ഗാനം കോപ്പിയാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

എന്നാൽ ഒമർ ലുലു ഇതിനു മറുപടി നൽകി രംഗത്തെത്തി. പാട്ട് ഇഷ്ടപ്പെടുക ഇഷ്ടപ്പെടാതിരിക്കുക എന്നത് നിങ്ങളുടെ ഇഷ്ടം പൊന്ന് അണ്ണന്‍മാരെ ദീദീ സോംഗിന്റെ റീമിക്സ്‌എന്ന് പറഞ്ഞ് തന്നെയാ ഇറക്കിയത്, ടൈറ്റില് ക്രഡിക്റ്റ്‌ഒന്ന് നോക്കീട്ട് പോരെ ട്രോള്‍സ്‌”എന്നാണ് ഒമറിന്റെ കുറിപ്പ്.

ഇതിന് മുന്‍പ് ‘ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി’ എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. ഈ ഗാനം യുട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറങ്ങയതാകട്ടെ കളര്‍ഫുള്‍ ആയ ഗാനമാണ്. നിക്കിയും ധര്‍മജനും, അരുണുമാണ് ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നത്.  നിലവിൽ യു ട്യൂബ് ട്രെൻഡിങ്ങിൽ ഏഴാം സ്ഥാനമാണ് ഈ ഗാനത്തിനുള്ളത്.

Read more about:
EDITORS PICK