വിനായകനെതിരെയുള്ള കേസ്: ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരി, സാമൂഹമധ്യത്തില്‍ ആളുകള്‍ അപമാനിച്ചു

Sruthi November 8, 2019

ഫോണിലൂടെ നടന്‍ വിനായകന്‍ മോശം സംഭാഷണം നടത്തിയെന്ന് പറഞ്ഞ് കേസ് കൊടുത്ത പരാതിക്കാരി രംഗത്ത്. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനുപിന്നാലെ താന്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. നടന്‍ വിനായകന്‍ കുറ്റംസമ്മതിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിനായകനുമായി ഒരു ഒത്തുതീര്‍പ്പിനും താന്‍ തയ്യാറല്ലെന്ന് യുവതി പറഞ്ഞു. പരാതിയില്‍ ഉറച്ചുനിന്നതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തുകയാണുണ്ടായത്.

സമൂഹമധ്യത്തില്‍ ഒരുവിഭാഗം ആളുകള്‍ തന്നെ അപമാനിച്ചെന്നും യുവതി പറയുന്നു. നിയമപരമായി മുന്നോട്ട് പോകുമെന്നും യുവതി വ്യക്തമാക്കി. കല്‍പ്പറ്റ സിജെഎം കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ ഡിസംബറില്‍ ആരംഭിക്കും.

കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതി.

Tags: ,
Read more about:
RELATED POSTS
EDITORS PICK