തമിഴ്‌നാടിനെ ഗോള്‍മഴയില്‍ മുക്കി കേരളം

Sebastain November 9, 2019

കോഴിക്കോട്; സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് ഉജ്ജ്വല വിജയം. എഗ്രൂപ്പിലെ അവസാന മത്സരത്തില്‍ തമിഴ്‌നാടിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഗ്രുപ്പ് ചാംപ്യന്‍മാരായാണ് കേരളത്തിന്റെ മുന്നേറ്റം.


ആദ്യ പകുതിയുടെ ഇരുപത്തിനാലാം മിനുട്ടില്‍ പി.വിഷ്ണുവും മുപ്പത്തിമൂന്നാം മിനുട്ടിലും നാല്‍പത്തിയഞ്ചാം മിനുട്ടിലും ജിതിന്‍ എം എസ് ഇരട്ട ഗോളും 83 മിനുടില്‍ മൗസൂഫും അധിക സമയത്ത് ജിജോ ജോസഫും എമില്‍ ബെനിയും സ്‌കോര്‍ ചെയ്തു. രണ്ട് മത്സരങ്ങളിലെ മിന്നുന്ന ജയത്തോടെ കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി
ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം ഫൈനല്‍ റൗണ്ട് യോഗ്യത നേടുന്നത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളിന് മുക്കിയാണ് കേരളം വരവറിയിച്ചത്.

Read more about:
EDITORS PICK