അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഉദ്ദേശം?രൂക്ഷ വിമർശനവുമായി ആദിത്യൻ ജയൻ

Pavithra Janardhanan November 13, 2019

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. മികച്ചൊരു നര്‍ത്തകി കൂടിയായ താരത്തിന്റെയും നടൻ ആദിത്യൻ ജയന്റേയും വിവാഹം അടുത്തിടെയാണ് നടന്നത്.ഇപ്പോൾ തങ്ങളുടെ വീട്ടിലേക്കെത്തുന്ന കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് ഇരുവരും.സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും.ഇപ്പോഴിതാ അമ്പിളി ദേവിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് ചുട്ട മറുപടിയുമായെ ത്തിയിരിക്കുകയാണ് ആദിത്യൻ ജയൻ.

അമ്പിളി യെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം, എല്ലാം എന്റെ നെഞ്ചത്തോട്ടു ഇട്ടോളൂ അവളെ വെറുതെ വിടൂ, കുഞ്ഞുങ്ങളെയും. തിരുവനന്തപുരത്ത് നില്‍ക്കുന്ന എന്നെ വിളിച്ച്‌ അമ്ബിളി സീരിയസാണോ എന്ന് എന്റെ റിലേഷനില്‍പ്പെട്ടവര്‍ ചോദിക്കുമ്പോൾ ഞാന്‍ ഒരു മനുഷ്യന്‍ അല്ലെ ഒരു പരിധി വരെ നിങ്ങള്‍ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരന്‍ പൊറുക്കുന്നതല്ല’-ആദിത്യന്‍ കുറിച്ചു.

Read more about:
EDITORS PICK