നവവധുവായപ്പോള്‍ ഭാരം 45ല്‍ നിന്നും 60 ആയി; അനുഭവം പങ്കുവെച്ച് അനശ്വര

Sebastain November 13, 2019

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സുന്ദരിയാണ് അനശ്വര രാജന്‍. ചിത്രത്തിന്റെ വിജയത്തോടെ അനശ്വരയും മുന്‍നിര നായികമാരുടെ ഗണത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആദ്യരാത്രി എന്ന സിനിമയിലെ വിശേഷങ്ങള്‍ അനശ്വര പങ്കുവെച്ചതാണ് വൈറലായിരിക്കുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന അനശ്വര ആദ്യരാത്രിയില്‍ സാരിയുടുത്ത വലിയ പെണ്ണായാണ് എത്തുന്നത്. ചിത്രത്തില്‍ നവവധുവായി വേഷമിട്ടപ്പോഴുണ്ടായ അനുഭവമാണ് നടി പങ്കുവച്ചിരിക്കുന്നത്.

ഏഴ് വയസ്സുളളപ്പോള്‍ അമ്മയുടെ സാരിയും ആഭരണങ്ങളുമെടുത്തണിഞ്ഞ് വധുവിനേപ്പോലെ നടക്കാറുണ്ടായിരുന്നു.ചിലപ്പോഴൊക്കെ എന്റെ വിവാഹദിവസം ധരിക്കേണ്ട സാരിയേക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും ഞാന്‍ സങ്കല്‍പ്പിക്കാറുണ്ട്. എത്ര രസകരമാണ് അല്ലേ ? എന്നാല്‍ സങ്കല്‍പ്പിക്കാമെന്നല്ലാതെ, ഇതെല്ലാം അണിഞ്ഞുനില്‍ക്കുക എന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണെന്ന് മനസ്സിലായി. ഈ മണവാട്ടിമാരെല്ലാം എങ്ങനെയാണ് വിവാഹദിവസം ഇതെല്ലാം അണിഞ്ഞുനില്‍ക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ഇവിടെ കേവലം 45 കിലോയുളള ഞാന്‍ എല്ലാ ആഭരണങ്ങളും വസ്ത്രങ്ങളും അണിഞ്ഞപ്പോള്‍ 60 കിലോയായി. പുറകിലെ നീണ്ട മുടി കൊണ്ട് ചൊറിയുന്നുമുണ്ടായിരുന്നു. ശ്വാസം വിടാന്‍ തന്നെ പറ്റിയിരുന്നില്ല. ആഭരണങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ഞാനെന്തായാലും വിചാരിക്കുന്നുണ്ട്.


ബിജു മേനോന്‍ അഭിനയിക്കുന്ന ആദ്യരാത്രി സിനിമയിലാണ് അനശ്വരയ്ക്ക് പ്രധാന വേഷമുളളത്. സിനിമയില്‍ കുഞ്ഞുമോന്‍ എന്ന കഥാപാത്രമായി എത്തുന്ന അജു വര്‍ഗ്ഗീസിന്റെ നായികയായാണ് അനശ്വര എത്തുന്നത്.

Tags:
Read more about:
EDITORS PICK