കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് അന്തരിച്ചു

Pavithra Janardhanan November 13, 2019

അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.62 വയസ്സായിരുന്നു.ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സ്റ്റേജ് ഷോകളിലെ പ്രധാന ഗായകരിൽ ഒരാളായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളിയിൽ. ഭാര്യ സക്കീന. മക്കൾ: നിഷാദ് ആസാദ്, ബിജു ആസാദ്.

Tags:
Read more about:
EDITORS PICK