നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ശ്രീലക്ഷ്മി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രം പങ്കുവെച്ചത്. ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
വൈകാതെ തന്നെ മിസിസ് ആകുമെന്നും ഇത് ഔദ്യോഗിക അറിയിപ്പാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും താരം പറഞ്ഞു.അതേസമയം, വരന്റെ പേരോ വിവാഹത്തീയതിയോ താരം പുറത്തുവിട്ടിട്ടില്ല.