മഞ്ജുവിന് പകരം ശ്രിയ ശരണ്‍; അസുരന്‍ തെലുങ്കിലേക്ക് എത്തുമ്പോൾ

Pavithra Janardhanan November 13, 2019

മഞ്ജു വാര്യരുടെ തമിഴിലെ അരങ്ങേറ്റ ചിത്രമായിരുന്നു വെട്രിമാരന്‍-ധനുഷ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘അസുരന്‍. തമിഴില്‍ നൂറു കോടിയലധികം രൂപ കളക്റ്റ് ചെയ്ത ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ പോവുകയാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

വെങ്കടേഷ് ആണ് തെലുങ്കിലെ നായകൻ. തമിഴില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചമ്മാള്‍ എന്ന കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് ശ്രിയ ശരണ്‍ ആണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെലുങ്കില്‍ അസുരന്‍ സംവിധാനം ചെയ്യുന്നത് ഓംകാര്‍ ആണ്.

Read more about:
EDITORS PICK