പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമല പോള്‍

Pavithra Janardhanan November 14, 2019

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമല പോള്‍. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അതോ അന്ത പറവൈ പോലെ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം യുട്യൂബ് ട്രെന്‍ഡിങിലും ഇടംപിടിച്ചു കഴിഞ്ഞു.

അഡ്വഞ്ചര്‍ ത്രില്ലറായ ഈ ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് കെആര്‍ ആണ്. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ആശിഷ് വിദ്യാര്‍ഥി, സമീര്‍ കൊച്ചാര്‍, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Tags:
Read more about:
EDITORS PICK