കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിര്‍ത്തി: മലപ്പുറത്ത് ദമ്പതികൾക്ക് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം

arya antony November 14, 2019
moral-police

മലപ്പുറം: മലപ്പുറത്ത് ദമ്പതികൾക്ക് നേരെ സദാചാരഗുണ്ടകളുടെ ആക്രമണം. മലപ്പുറം തിരൂരില്‍ ആണ് സംഭവം. മര്‍ദനമേറ്റ ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. തിരൂര്‍ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കല്‍ ജംഷീര്‍, ഭാര്യ സഫിയ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ബന്ധുവീട്ടില്‍ നിന്നും ഓട്ടോറിക്ഷയില്‍ തിരിച്ച്‌ വരുന്നതിനിടക്കാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇടയ്ക്ക് വെച്ച്‌ കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ ഇവരുടെ സമീപത്തേക്ക് വരികയായിരുന്നു.പിന്നീട് ഇരുവരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ചെന്നാണ് പരാതി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്ബതികളെ രക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read more about:
EDITORS PICK