ശബരിമല യുവതീപ്രവേശനം തുടരും, യുവതികള്‍ വന്നാല്‍ തടയുമെന്ന് രാഹുല്‍ ഈശ്വര്‍

Sruthi November 14, 2019

2018ലെ സുപ്രീംകോടതി ശബരിമല സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ഇത്തവണ മണ്ഡലകാലത്തും സ്ത്രീകള്‍ക്ക് പ്രവേശിക്കാം. യുവതീപ്രവേശനം തുടരുമെന്നാണ് ഇപ്പോള്‍ അനുമാനിക്കാന്‍ കഴിയുന്നത്. അതേസമയം, യുവതികള്‍ ശബരിമലയില്‍ എത്തിയാല്‍ തടയുമെന്ന് അയ്യപ്പസേവാസംഘം രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. മതത്തില്‍ എല്ലാവര്‍ക്കും തുല്യഅവകാശമുണ്ടെന്നാണ് ജസ്റ്റിസ് വിലയിരുത്തിയത്.

ഇത്തവണ മണ്ഡലകാലത്ത് ശബരിമലയില്‍ ഉറപ്പായും എത്തുമെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ഈ വര്‍ഷവും ശബരിമലയില്‍ എത്തുമെന്ന് കനകദുര്‍ഗയും വ്യക്തമാക്കി.

Read more about:
RELATED POSTS
EDITORS PICK