മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു

Pavithra Janardhanan November 14, 2019

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കൗണ്ടര്‍ പൂര്‍ണ്ണമായും നിലം പൊത്തിയത്. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് എത്തിയ അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തും മുന്‍പ് തന്നെ ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Read more about:
RELATED POSTS
EDITORS PICK