ബൈക്ക് യാത്രക്കാരുടെ മുന്നിലേക്ക് കുതിച്ചുചാടുന്ന പുലി, ഭയാനകമായ കാഴ്ച

Sruthi November 16, 2019

വനപ്രദേശങ്ങളിലൂടെയുള്ള ബൈക്ക് യാത്രകള്‍ അപകടകരമാണ്. വന്യമൃഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മുന്നിലെത്താം. ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബൈക്ക് യാത്രക്കാരുടെ മുന്നിലേക്ക് ചീറിപാഞ്ഞ് വരുന്ന പുള്ളിപുലിയെയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. നേരത്തെ ബൈക്ക് യാത്രക്കാരെ ആക്രമിക്കാന്‍ വരുന്ന പുലിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

തലനാരിഴയ്ക്കാണ് ഇവിടെ യുവാക്കള്‍ രക്ഷപ്പെട്ടത്. സുശാന്ത നന്ദ ഐഎഫ്എസാണ് ഭീതിപ്പെടുത്തുന്ന ഈ വീഡിയോ ഷെയര്‍ ചെയ്തത്. രാത്രിയിലാണ് സംഭവം. മറ്റൊരു യാത്രക്കാരനാണ് പുലിയ കാട്ടിനുള്ളില്‍ പതിഞ്ഞിരിക്കുന്നതാണ് കണ്ടത്. മുന്നിലൂടെ ബാക്ക് പോയപ്പോള്‍ യാത്രക്കാര്‍ക്കിടയിലേക്ക് ചാടിവീഴുകയായിരുന്നു.

തലനാരിഴയ്ക്കാണ് രണ്ടുപേരും രക്ഷപ്പെടുന്നത്. ഭയപ്പെടുത്തും ഈ വീഡിയോ. റോഡിന്റെ മറുവശത്തേക്ക് പുലി ഓടി മറയുന്നതും കാണാം. എവിടെയാണ് സ്ഥലമെന്ന് വ്യക്തമല്ല.

Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT