സംസ്ഥാന സ്‌കൂള്‍ കായികോത്സവം: കിരീടം പാലക്കാട് ഉറപ്പിച്ചു

Sruthi November 19, 2019

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഓവറോള്‍ കിരീടം ഉറപ്പിച്ച് പാലക്കാട്. നിലവിലെ ചാമ്പ്യരായ എറണാകുളത്തെ പിന്നിലാക്കിയാണ് പാലക്കാട് മുന്നേറിയത്. പാലക്കാട് ചാമ്പ്യന്‍മാരാകുന്നത് 2016 ന് ശേഷം ആദ്യം. കല്ലടി, ബിഇഎം സ്‌കൂളുകളുടെ പ്രകടനം നിര്‍ണായകമായി.

ദീര്‍ഘദൂര ഇനങ്ങൡും റിലേയിലും പാലക്കാട് മികവ് കാട്ടി. നിലവില്‍ പാലക്കാടിന് 166ഉം എറണാകുളത്തിന് 135ഉം പോയിന്റുകളാണ് ഉള്ളത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ എറണാകുളത്തിന്റെ അഭിഷേക് മാത്യു സ്വര്‍ണം കരസ്ഥമാക്കിയെങ്കിലും പാലക്കാടിനെ മറികടക്കാനായില്ല. അവസാനദിനമായ ഇന്ന് 23 ഫൈനലുകളാണ് നടക്കുന്നത്.

Read more about:
EDITORS PICK