പശുവിന്റെ ചാണകം കൊണ്ടുണ്ടാക്കിയ കേക്ക് വിപണിയില്‍

Sruthi November 20, 2019

യുഎസ് പലചരക്ക് വിപണിയില്‍ പുതിയതരം കേക്ക് എത്തി. പശുവിന്റെ ചാണകം കൊണ്ടുണ്ടാക്കിയ കേക്ക്. മുഖം ചുളിക്കേണ്ട, ചാണകം ഔഷധമാണെന്ന് പറയുന്നവര്‍ക്കിടയിലേക്കാണ് ചാണക കേക്ക് എത്തിയിരിക്കുന്നത്. പാക്കറ്റിലാക്കിയാണ് വിപണിയില്‍ കേക്ക് എത്തിയത്. 10 കഷ്ണം കേക്കാണ് ഒരു പാക്കറ്റിലുള്ളത്. 215 രൂപയാണ് ഒരു പാക്കറ്റിന്റെ വില.

എന്നാല്‍, കഥയതൊന്നുമല്ല. ഈ കേക്ക് കഴിക്കാനുള്ളതല്ല. മതപരമായ ആവശ്യങ്ങള്‍ക്കാണ് ഈ കേക്ക് വിപണിയിലെത്തിയത്. കഴിക്കാന്‍ പാടില്ലെന്ന് പാക്കറ്റില്‍ എഴുതിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രൊഡക്ടാണെന്നാണ് ട്വീറ്റുകള്‍. ഇതിനെതിരെ പലരും രംഗത്തുവന്നിട്ടുണ്ട്. പശു ചാണക കുക്കീസാണ് ഇതൊന്നും കമന്റുകളുണ്ട്. ഇത് പോത്തിന്റെ ചാണകമാണെന്നും കമന്റുണ്ട്.

Tags: ,
Read more about:
RELATED POSTS
EDITORS PICK