സ്വിസര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി പാകിസ്താനിൽ പിടിയില്‍

Pavithra Janardhanan November 20, 2019

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ കാണാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ട ആന്ധ്രാ പ്രദേശ് സ്വദേശി പാകിസ്താന്‍ പിടിയില്‍. ഹൈദരാബാദില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയര്‍ എന്‍ജിനിയര്‍ പ്രശാന്ത് വൈദാനമാണ് പാകിസ്ഥാന്റെ അതിര്‍ത്തി ലംഘിച്ചതിന് പിടിയിലായത്. എന്നാല്‍ ഇയാള്‍ എങ്ങിനെ അതിര്‍ത്തി കടന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം സംഭവത്തിന് ശേഷം പാക് പൊലീസിന്റെ നിയന്ത്രണത്തില്‍ പ്രശാന്ത് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തെലുങ്കിലായിരുന്നു പ്രശാന്ത് രക്ഷിതാക്കള്‍ക്ക് സന്ദേശം കൈമാറിയത്. ‘വീഡിയോയില്‍ മമ്മിക്കും ഡാഡിക്കും സുഖമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു. പൊലീസ് സ്റ്റേഷനില്‍നിന്ന് അവര്‍ തന്നെ കോടതിയില്‍ ഹാജരാക്കിയെന്നും ഇനി നേരെ ജയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് കഴിഞ്ഞിട്ട് ഇന്ത്യന്‍ എംബസ്സിയെ വിവരമറിയിക്കുമെന്നും അതിന് ശേഷം തനിക്ക് നിങ്ങളുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്നും ജാമ്യത്തിന് വേണ്ട കാര്യങ്ങളൊക്കെ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Read more about:
RELATED POSTS
EDITORS PICK