നിങ്ങള്‍ക്ക് വണ്ണം കൂട്ടി ആരോഗ്യമുള്ളവരാകണോ? ദിവസവും ഓരോ ഗ്ലാസ് ഷെയ്ക്ക് കുടിച്ചാല്‍ മതി

Sruthi November 20, 2019

മെലിഞ്ഞവര്‍ സങ്കടപ്പെടേണ്ട.…വണ്ണം വയ്ക്കാന്‍ ധാരാളം വഴികളുണ്ട്. എന്നാല്‍, പൊണ്ണത്തടി ആകുകയും പാടില്ല. ദിവസവും ഓരോ ഗ്ലാസ് ഷേക്ക് കുടിച്ചാല്‍ മാത്രം മതി. ആഹാരത്തോട് അധികം താല്‍പര്യമില്ലാത്തവര്‍ക്ക് മികച്ച ഒന്നാണ് ഷേയ്ക്ക്. ഒരു ഗ്ലാസ് പാലില്‍ നട്‌സ് പൊടിച്ചത് ചേര്‍ത്ത് 10-15 ദിവസം കുടിച്ചുനോക്കൂ.

ഷെയ്ക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

അണ്ടിപ്പരിപ്പ്-ഒരു ടീസ്പൂണ്‍
പിസ്ത- ഒരു ടീസ്പൂണ്‍
ബദാം- ഒരു ടീസ്പൂണ്‍
ഉണക്കമുന്തിരി-ഒരു ടീസ്പൂണ്‍
തിളപ്പിച്ച പാല്‍-1 കപ്പ്
കല്‍ക്കണ്ടം- ആവശ്യത്തിന്

നട്‌സ് എല്ലാം ഒന്നിച്ച് പൊടിച്ച് തിളപ്പിച്ച് ആറ്റിയ പാലിലേക്ക് ചേര്‍ക്കണം. അതിലേക്ക് ആവശ്യമുള്ള മധുരത്തിന് കല്‍കണ്ടവും ചേര്‍ക്കാം. കല്‍ക്കണ്ടമില്ലെങ്കില്‍ ശര്‍ക്കര പൊടിച്ചും ചേര്‍ക്കാവുന്നതാണ്.

Tags: , ,
Read more about:
EDITORS PICK