നായ്ക്കള്‍ വേട്ടയാടി; രക്തം വാർന്ന് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

Pavithra Janardhanan November 20, 2019

വളർത്തുനായയോടൊപ്പം കാട്ടില്‍ നടക്കാനിറങ്ങിയ ഗര്‍ഭിണിയെ വേട്ടനായ്ക്കള്‍ കടിച്ചുകൊന്നു.വടക്കന്‍ ഫ്രാന്‍സിലാണ് ദാരുണ സംഭവം. നായ്ക്കള്‍ കടിച്ചുമുറിച്ച ഇരുപത്തിയൊൻപതുകാരിയുടെ മൃതദേഹം ശനിയാഴ്ചയാണു കാട്ടില്‍നിന്നു കണ്ടെത്തിയത്.

മാനിനെ വേട്ടയാടാന്‍ എത്തിയ സംഘത്തിന്റെ പരിശീലനം ലഭിച്ച വേട്ടനായ്ക്കളാണു യുവതിയെ കടിച്ചുകീറിയതെന്നാണു പൊലീസ് നിഗമനം. മാത്രമല്ല അപകടകാരികളായ നായ്ക്കളെ കാട്ടില്‍ കണ്ടെന്ന് യുവതി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. ഇതിനു ശേഷമായിരുന്നു ആക്രമണം. തലയ്ക്കും കൈകാലുകള്‍ക്കും ഏറ്റ ആഴത്തിലുള്ള മുറിവില്‍നിന്നു ചോര വാര്‍ന്നാണു യുവതി മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK