കറുത്ത ശ്വാസകോശം, പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍, വീഡിയോ

Sruthi November 20, 2019

52കാരന്റെ ശ്വാസകോശം കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. ഭയാനകമായ വീഡിയോയാണ് ചൈനയില്‍ നിന്നും പുറത്തുവിട്ടത്. 30 വര്‍ഷത്തോളം പുകവലി തുടര്‍ന്ന ഒരാളുടെ ശ്വാസകോശമാണിങ്ങനെ കറുത്തിരിക്കുന്നത്. മരിച്ച 52 കാരന്റെ അവയവം ദാനം ചെയ്യാനായി മാറ്റുമ്പോഴാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്.

കറുത്തിരണ്ട ശ്വാസകോശമാണ് ഇവര്‍ക്ക് ഇയാളുടെ ശരീരത്തില്‍ നിന്നും ലഭിച്ചത്. സര്‍ജന്‍ തന്നെയാണ് വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഇയാള്‍ പുകവലിക്ക് അടിമയായിരുന്നു. പുകവലിക്കുന്നവര്‍ക്കായി മുന്നറിയിപ്പെന്ന നിലയിലാണ് ഈ വീഡിയോ ഡോക്ടര്‍ ഷെയര്‍ ചെയ്തത്.

ശ്വാസകോശം ദാനം ചെയ്യുന്ന പ്രക്രിയ ഇതോടെ ഇവര്‍ വേണ്ടെന്നുവെക്കുകയായിരുന്നു. പുകവലിക്കുന്നവര്‍ അവരുടെ ശ്വാസകോശം മരണശേഷം മറ്റൊരാള്‍ക്ക് ദാനം ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് 52കാരന്‍ മരണപ്പെട്ടത്. വീഡിയോ കണ്ടുനോക്കൂ.

Read more about:
EDITORS PICK