റിലീസിന് മുമ്പെ മോശം റിവ്യൂ; മാമാങ്കം സിനിമക്കെതിരെ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവ്

Sebastain November 21, 2019

മാമാങ്കം സിനിമക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നതായി നിര്‍മ്മാതാവിന്റെ പരാതി. സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തെക്കുറിച്ച് മോശം റിവ്യു എഴുതിക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി ആരോപിച്ചാണ് നിര്‍മ്മാതാവ് പോലീസില്‍ പരാതി നല്‍കയത്. പരാതി തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് സൈബര്‍ സെല്‍ അന്വേഷിക്കും

മലയാളം ഇന്നോളം കണ്ട ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമെന്ന നിലയിലാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. റിലീസ് ആവും മുന്‍പെ സിനിമയെ പറ്റി മോശം റിവ്യു സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. സിനിമയെ തകര്‍ക്കാന്‍ ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ക്വട്ടേഷന്‍ എടുത്തതായി സംശയം ഉണ്ടെന്നും , ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തെ കണ്ടെത്തണമെന്നും സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസ് തിരുവനന്തപുരം റേഞ്ച് ഡി ഐ ജി സഞ്ജയ് കുമാര്‍ ഗുര്‍ദീന് പരാതി നല്‍കി. ഇനിയും റീലീസ് ആവാത്ത സിനിമയെ പറ്റി മുന്‍പ് സിനിമ കണ്ട രൂപത്തിലാണ് ചില ഫെയ്‌സ്ബുക്ക് ഐഡികളില്‍ നിന്ന് റിവ്യൂ എഴുതിയിരിക്കുന്നത്. ഇതിന് പിന്നില്‍ സംഘടിതമായ ഇടപെടലുണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ പരാതി.


സിനിമയെ തകര്‍ക്കാന്‍ ഗൂഢനീക്കമുണ്ടെന്ന് നിര്‍മ്മാതാവായ വേണുകുന്നപളളിയും ആരോപിച്ചു. സിനിമയുടെ തിരകഥാകൃത്തും, മുന്‍സംവിധായകനുമായ സജീവ് പിളളക്കെതിരെയും പരാതിയില്‍ പരാമര്‍ശം ഉണ്ട്. 55 കോടി രൂപ മുതല്‍ മുടക്കില്‍ നാല് ഇന്ത്യന്‍ ഭാഷകളിലായി ലോകത്തെബാടുമായി 2000 കേന്ദ്രങ്ങളിലാണ് വരുന്ന മാമാങ്കം ഡിസംബര്‍ 12 നാണ തിയേറ്ററുകളിലെത്തുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK