മൂത്രം വായ കൊണ്ട് വലിച്ചെടുത്ത് വയോധികന്റെ ജീവൻ രക്ഷിച്ച് ഡോക്ടര്‍

Pavithra Janardhanan November 22, 2019

വിമാനയാത്രക്കിടെ ഗുരുതരാവസ്ഥയിലായ വയോധികന്റെ മൂത്രം വലിച്ചെടുത്തു ജീവൻ രക്ഷിച്ച് ഡോക്ടര്‍. ചൈനാ സൗത്തേൺ എയർവെയ്സിന്റെ ഗ്യാങ്ഷു– ന്യൂയോർക്ക് യാത്രാ വിമാനത്തിലാണു സംഭവം. വിമാനം ആറു മണിക്കൂറിലധികം വൈകിയതിനു പിന്നാലെ യാത്രക്കാരന് ആകാശത്തുവച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടാ വുകയായിരുന്നു.

തുടർന്ന് യാത്രക്കാരന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് ക്യാബിന്‍ ക്രൂ അറിയിച്ചു. രോഗിക്കു കിടക്ക ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയ ശേഷം ക്യാബിന്‍ ക്രൂ യാത്രക്കാരിൽ ഡോക്ടറുണ്ടെങ്കിൽ സഹായിക്കണമെന്ന് അഭ്യർഥിക്കുക യായിരുന്നു. ഈ സമയത്തായിരുന്നു രക്ഷകനായി ഡോ. സാങ്ങിന്റെ രംഗപ്രവേശം.

ഡോക്ടർ പരിശോധിച്ചപ്പോൾ രോഗിയുടെ മൂത്രസഞ്ചിയിൽ ഒരു ലിറ്ററിനടുത്ത് മൂത്രം കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. മൂത്രസഞ്ചിക്കു പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ എത്രയും പെട്ടെന്നു മൂത്രം പുറത്തെത്തിക്കണമായിരുന്നു. ഒടുവിൽ ട്യൂബ് ഉപയോഗിച്ചു മൂത്രം വലിച്ചെടുത്ത ശേഷം കപ്പിലേക്കു തുപ്പിക്കളഞ്ഞാണു ഡോക്ടര്‍ വയോധികനെ രക്ഷിച്ചത്. രോഗിയുടെ അവസ്ഥ അറിയാൻ പുറത്തെടുത്ത മൂത്രം മുഴുവൻ ക്യാബിൻ ക്രൂ പാത്രത്തില്‍ ശേഖരിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK