അപൂര്‍വ്വ രോഗം: കുട്ടിയുടെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രിയുടെ ഇടപെടല്‍

Sruthi November 23, 2019

അപൂര്‍വ്വ രോഗം ബാധിച്ച കുഞ്ഞിന് സഹായഹസ്തവുമായി ആരോഗ്യമന്ത്രി. പാലക്കാട് സ്വദേശികളായ സ്വനൂപിന്റേയും ഷംസിയയുടേയും ഒരു മാസം പ്രായമായ ആണ്‍കുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. കുഞ്ഞിനെ കോഴിക്കോട് നിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപൂര്‍വ്വ രോഗവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിലാണ് കുഞ്ഞ് കഴിഞ്ഞിരുന്നത്. മലമ്പുഴ എം എല്‍ എ കൂടിയായ വി എസ് അച്യുതാനന്ദന്റെ ഇടപെടലിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസ് വിഷയം ഏറ്റെടുത്തു. മുഹമ്മദ് ഷിഹാബിന്റെ ചികിത്സാ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് അടിയന്തര ശസ്ത്രക്രിയയ്ക്കും വിദഗ്ധ ചികിത്സക്കുമായി കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

പാലക്കാട്ടെയും ,തൃശ്ലൂരിലെയും ചികിത്സക്ക് ശേഷമാണ് നിര്‍ധനരായ ഈ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നത്. മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ നടത്താനുള്ള സംവിധാനമില്ലാത്തതിനാലാണ് അമൃത ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റേണ്ടി വരികയായിരുന്നു.

Read more about:
EDITORS PICK