ഷാര്‍ജയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു, വ്യാജപ്രചരണം നടത്തി സോഷ്യല്‍മീഡിയ

Pavithra Janardhanan November 24, 2019

വെള്ളിയാഴ്ച മുതല്‍ ഷാര്‍ജയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിയെ കണ്ടെത്തിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്ത തെറ്റെന്ന് ബന്ധുക്കൾ.അബു ഷഗാറയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സന്തോഷ് രാജന്‍ – ബിന്ദു സന്തോഷ് ദമ്പതികളുടെ മകന്‍ അമേയ സന്തോഷി (15) നെയാണ് കാണാതായത്. ഷാര്‍ജ ഡി.പി.എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമേയ. കുട്ടിയെ കാണാതായ സംഭവത്തിന് പിന്നില്‍ പരീക്ഷപ്പേടിയാണെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ മകനെ ട്യൂഷന്‍ സെന്ററിനടുത്ത് ഇറക്കിവിട്ടതാണ്. എന്നാല്‍, കുട്ടി സെന്‌ററിലേക്ക് പ്രവേശിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ ഇല്ല. കുട്ടി ക്ലാസില്‍ എത്തിയിട്ടില്ലെന്ന് അധ്യാപകരും പറഞ്ഞു.കുട്ടിക്ക് പരീക്ഷയുടെ പേരില്‍ സമ്മര്‍ദ്ദം നല്‍കിയിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലെല്ലാം ഷാര്‍ജ പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.

കാണാതാകുമ്പോൾ പച്ച ടീ ഷേര്‍ട്ടും നീല ത്രീ ഫോര്‍ത് പാന്‌റ്‌സുമാണ് വേഷം. കറുത്ത ബാക്ക് പാക്ക് ബാഗുമുണ്ടായിരുന്നു. കയ്യില്‍ കറുത്ത ചരടുണ്ട്. അമേയയുടെ കുടുംബം പൂനെയിലാണ് സ്ഥിര താമസം.
അമേയ പൊതുവെ അധിമാരോടും സംസാരിക്കുന്ന പ്രകൃതമല്ലെന്ന് സുഹൃത്ത് പറയുന്നു

Read more about:
EDITORS PICK