ഷാർജയിൽ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി

Pavithra Janardhanan November 24, 2019

ഷാർജയിൽ കാണാതായ മലയാളി വിദ്യാർത്ഥി അമേയ സന്തോഷിനെ കണ്ടെത്തിയതായി കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു ദിവസത്തെ തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട്  ദുബായിലെ ലാ മെറില്‍ നിന്നാണ് കൗമാരക്കാരനെ കണ്ടെത്തിയത്. 2019 നവംബര്‍ 22 നാണു വിദ്യാർത്ഥിയെ കാണാതായത്.

കുട്ടി അല്പം ക്ഷീണിതനാണെന്നും പക്ഷെ, അവന് സുഖമാണെന്നും ഒരു കുടുംബ സുഹൃത്ത് പറഞ്ഞു.പന്ത്രണ്ടാം ഗ്രേഡ് കാരനായ റൌനിത്ത് എന്ന ബാലനാണ് കുട്ടിയെ കണ്ടെത്തിയത്. മുതിര്‍ന്ന വിദ്യാര്‍ത്ഥി അമേയയെ സമീപിച്ചു. അവനോടു സംസാരിക്കുകയും ഏറ്റവും അടുത്തുള്ള മക്ഡൊണാള്‍ഡ്സിലേക്ക് കൊണ്ടുപോയി ഭക്ഷണം വാങ്ങി നല്‍കിയതായും അവർ പറഞ്ഞു.

Read more about:
EDITORS PICK