മുടിക്ക് ഉത്തമം ഈ ചെമ്പരത്തി സ്‌ക്വാഷ്, ഉണ്ടാക്കുന്നത് എങ്ങനെ?

Sruthi November 27, 2019

മുടിയുടെ ആരോഗ്യത്തിന് പഴമക്കാര്‍ ഉപയോഗിച്ചുവന്ന ഒരു ഔഷധക്കൂട്ടാണ് ചെമ്പരത്തി താളി. നാട്ടിന്‍പുറങ്ങളില്‍ ഇന്നും മുടിക്ക് ചെമ്പരത്തി താളി ഉണ്ടാക്കുന്നു. അല്ലെങ്കില്‍ ചെമ്പരത്തി ഇട്ട് കാച്ചിയ വെളിച്ചെണ്ണ. ഇന്നിവിടെ പൂ സ്‌ക്വാഷാണ് പരിചയപ്പെടുത്തുന്നത്.

പലതരത്തില്‍ പൂ സ്‌ക്വാഷ് ഉണ്ടാക്കുന്നുണ്ട്. നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളര്‍ച്ചയ്ക്കും മുടികൊഴിച്ചലിനും പൂ സ്‌ക്വാഷ് ബെസ്റ്റാണ്. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.

ആദ്യം ഗ്രാം ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇലകള്‍ എടുക്കുക, 250 മില്ലി വെള്ളം, 100 ഗ്രാം പഞ്ചസാര എന്നിവയുമെടുക്കുക. ആ വെള്ളത്തില്‍ ചെമ്പരത്തിപൂവിട്ട് നന്നായി തിളപ്പിക്കുക. തിളച്ച് ഏകദേശം 15 മിനിറ്റ് കഴിഞ്ഞ ശേഷം അത് അരിച്ചെടുക്കുക. ആ മിശ്രിതം വീണ്ടും പാത്രത്തിലേക്കൊഴിക്കുക.

തുടര്‍ന്ന് അതിലേക്ക് പഞ്ചസാര ചേര്‍ത്ത് ചെറിയ തീയില്‍ ചൂടാക്കി, പഞ്ചസാര അലിഞ്ഞു ചേരുന്ന വരെ ഇളക്കുക.സിറപ്പ് ആകുന്നവരെ ചെറിയ തീയില്‍ ചൂടാക്കണം. മിശ്രിതം സിറപ്പ് പരുവത്തിലായാല്‍ തീ കെടുത്തി തണുക്കാന്‍ വെക്കുക. നന്നായി തണുത്ത ശേഷം ഒരു കുപ്പിയിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് നിങ്ങള്‍ക്ക് തലയില്‍ തേക്കാന്‍ ഉപയോഗിക്കാം.

നാരങ്ങ വെള്ളം ഉണ്ടാക്കുന്ന സമയത്ത് ഈ ചെമ്പരത്തിപൂവിന്റെ സിറപ്പ് കൂടി ചേര്‍ക്കാവുന്നതാണ്. നല്ല രുചികരമായിരിക്കുമെന്നു മാത്രമല്ല, ആരോഗ്യപ്രദമായ ഒരു പാനീയം കൂടിയാണിത്.

Tags: ,
Read more about:
EDITORS PICK