കാത്തിരിപ്പിനുവിരാമം മലയാളികളുടെ അഭിമാന താരം സഞ്ജു വി സാംസണ് ഇത്തവണ ഇന്ത്യയുടെ ട്വന്റി20 ടീമില്‍. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജു കഴിക്കുക. വീണ്ടും സഞ്ജു ടീമില്‍ തിരിച്ചെത്തിയതില്‍ ആരാധകര്‍ ആവേശത്തിലാണ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മലയാളിയുടെ അഭിമാന താരം കളിക്കും.

സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുന്നത്. ഇതില്‍ ഒരുമത്സരം സഞ്ജുവിന്റെ നാടായ തിരുവനന്തപുരത്തു തന്നെയാണ്. ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.