ഞായറാഴ്ച മുതല്‍ പെട്രോള്‍ വില കൂടും

Pavithra Janardhanan November 30, 2019

ഞായറാഴ്ച മുതല്‍ പെട്രോള്‍ വില കൂടും. യുഎഇയിലാണ് ഡിസംബർ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചത് . ഡീസലിന് നവംബര്‍ മാസത്തെ വില തന്നെ തുടരുമ്പോൾ പെട്രോളിന് ഡിസംബറില്‍ ചെറിയ തോതില്‍ വില കൂടുമെന്നാണ് റിപ്പോര്‍ട്ട്.

സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.20 ദിര്‍ഹം വിലയുള്ള സ്ഥാനത്ത് 2.24 ദിര്‍ഹമായി വില വര്‍ദ്ധിക്കും. സ്‌പെഷ്യല്‍ 95 പെട്രോളിന് 2.09 ദിര്‍ഹത്തില്‍ നിന്ന് 2.12 ദിര്‍ഹമായി വിലകൂടും. ഡീസലിന് 2.38 ദിര്‍ഹം തന്നെയായിരിക്കും വില.

Read more about:
EDITORS PICK