ബിക്കിനിയിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ച് നടി റായ് ലക്ഷ്മി, ചിത്രങ്ങൾ

Pavithra Janardhanan November 30, 2019

സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന നടി റായ് ലക്ഷ്മിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താരം അവധി ആഘോഷിക്കുന്നത്. ചിത്രത്തിൽ ബിക്കിനിയിലാണ് റായ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‘നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓര്‍മ്മകള്‍ സമ്മാനിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഹൃദയാകൃതിയിലുള്ള ഇമോജിയും ചേര്‍ത്താണ് താരത്തിന്റെ ട്വീറ്റ്. 

ചുവപ്പും കറുപ്പും നിറത്തിലുള്ള ബിക്കിനിയിലാണ് മൂവരും ചിത്രത്തിലുള്ളത്. ഒരാള്‍ പൂര്‍ണ്ണമായും ചുവപ്പ് നിറത്തിലുള്ള ബിക്കിനി യിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Read more about:
EDITORS PICK